Pages

Thursday, 7 June 2012

Kareena Kapoor sizzles in Rowdy Rathore


Kareena Kapoor in rowdy rathore song ‘Chinta Ta Ta Chita Chita’. Illayadalapathy Vijay is also in the song as a cameo

പ്രിയാമണി സയാമിസ് ഇരട്ടയാകുന്നു


തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്ഡ് നേടിയ പാലക്കാട്ടുകാരിയായ തെന്നിന്ത്യന് സുന്ദരി പ്രിയാമണി വീണ്ടും മാജിക്കിനൊരുങ്ങുന്നു- പ്രിയാമണി സമായിസ് ഇരട്ടയായി അഭിനയിക്കുന്നു. അമീര് ഒരുക്കിയ `പരുത്തിവീരനി'ലൂടെ ഏവരുടെയും ശ്രദ്ധേയിലെത്തിയ താരം വീണ്ടും കൂടുതല് ശ്രദ്ധിക്കപ്പെടാവുന്ന വേഷത്തിലേക്ക്. പരുത്തിവീരന്റെ നേട്ടങ്ങള്ക്കുശേഷം തമിഴ് സ്ക്രീനില് വലിയ ചലങ്ങളുണ്ടാക്കാതിരുന്ന പ്രിയാമണി വീണ്ടും വെല്ലുവിളി നിറഞ്ഞവേഷത്തില് ആ ഇടവേള തീര്ക്കാന് തന്നെയാണ്. അതും മൂന്നു ഭാഷകളില് ഇറക്കുന്ന ചിത്രത്തില് ഡബിള് റോളിലൂടെ. `ചാരുലത' എന്ന് പേര് നല്കിയ ചിത്രം കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇറക്കുന്നത്. തായ് ഹൊറര് ചിത്രമായ `എലോണ്'ന്റെ റീമേക്കായ് എത്തുന്ന ഇത് കെ. ഭാഗ്യരാജ്, കെ.എസ് രവികുമാര് എന്നിവരുടെ അസിസ്റ്റന്റായി വര്ക്ക് ചെയ്തിട്ടുള്ള പൊന് കുമാരനാണ് സംവിധാനംചെയ്യുന്നത്. ആദ്യം കന്നഡയില് ഒരുക്കുന്ന ചിത്രത്തിന്റെ വര്ക്കുകള് പൂര്ത്തിയായതിനുശേഷമായിരിക്കും മറ്റ് ഭാഷകളിലെ നിര്മ്മാണം നടക്കുക. യോഗിഷ് ദ്വര്കിഷ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രം ഇപ്പോള് പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകളിലാണ്. ഇതിനുശേഷം തമിഴ് റീമേക്കും പിന്നീട് മലയാളത്തില് ഡബ്ബിഡ് വേര്ഷനും എത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്. `ഒരു മികച്ച വര്ക്ക് കൈയിലെത്തിയെന്ന് ഞാന് വിശ്വസിക്കുന്നു. അത് കൂടുതല് ഓഡിയന്സിലേക്ക് എത്തിക്കേണ്ടതുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വര്ക്കുകള് പൂര്ത്തിയാക്കിയിട്ടുണ്ട്. ഉടനെതന്നെ തമിഴിന്റെ വര്ക്കുകളും ആരംഭിക്കും. മുഖ്യകഥാപാത്രങ്ങളെ നിര്ത്തി സപ്പോര്ട്ടിംഗ് ആര്ട്ടിസ്റ്റുകളെ തമിഴില്നിന്നുതന്നെ കണ്ടെത്തും'- യോഗിഷ് പറയുന്നു. മലയാളത്തില് ഡബ്ബിംഗ് ആണെന്ന് ഉറപ്പിച്ചുപറയുമ്പോള് തെലുങ്കില് ചിത്രം റീമേക്ക് വേണോ ഡബ്ബിംഗ് വേണോ എന്ന് പൂര്ണമായി തീരുമാനിച്ചിട്ടില്ലെന്ന് യോഗിഷ് കൂട്ടിച്ചേര്ത്തു. ഇതിനുപുറമെ ചിത്രം ഹിന്ദിയില് ഒരുക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. റാണി മുഖര്ജിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയില് എന്തുകൊണ്ട് റാണിയെന്നുചോദിച്ചാല് അവിടെ പ്രാതിനിധ്യമുള്ള മികച്ച നടിയെവേണമെന്നുള്ളതുകൊണ്ട് ആദ്യം റാണിയെയും കാജോളിനേയും പരിഗണിച്ചെങ്കിലും ബോഡി ലാംഗ്വേജില് റാണിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് യോഗിഷ് പറയുന്നു. ഏതായാലും പ്രിയാമണിയുടെ ഡബിള് റോള് കണ്ടതിനുശേഷം പ്രേക്ഷകര് പറയും എങ്ങനെവേണമെന്ന്.

Wednesday, 6 June 2012

Mohanlal comedy


സത്യസായിയാകാന് മോഹന്ലാലില്ല, പകരം ദിലീപ്?


സത്യസായി ബാബയുടെ ജീവിത കഥയില് മോഹന് ലാലിന് പകരം ദിലീപ് അഭിനയിച്ചേക്കും. ബാബ സത്യ സായി എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില് മോഹന് ലാല് അഭിനയിക്കുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല് മോഹന്ലാല് ചിത്രത്തില് നിന്നും പിന്മാറിയെന്നാണ് പുതിയ റിപ്പോര്ട്ടുകള് പറയുന്നത്. മോഹന് ലാല് പിന്മാറിയ സാഹചര്യത്തില് സിനിമയുടെ നിര്മ്മാതാക്കള് ദിലീപിനെ സമീപിച്ചിരിക്കുകയാണ്. ഇതിനായി 7 കോടിയാണ് നിര്മ്മാതാക്കള് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല് പ്രൊജക്ടിനെ പറ്റി കൂടുതല് പഠിച്ച ശേഷമേ ദിലീപ് സമ്മതിക്കൂ എന്നാണ് വിവരം. ദിലീപ് സമ്മതം മൂളിയാല് ഡിസംബറില് ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന് കോഡി രാമകൃഷ്ണനാണ്. ഇദ്ദേഹം മുമ്പ് സംവിധാനം ചെയ്ത അരുന്ധതി സൂപ്പര് ഹിറ്റായിരുന്നു. സിനിമയില് നിന്ന് ലാല് പിന്മാറാന് കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ സിനിമയില് കൂടുതല് സെലക്ടീവാകുമെന്ന് താരം പറഞ്ഞിരുന്നു. അത്കൊണ്ടാണ് പിന്മാറിയതെന്നും അതല്ല പ്രതിഫലത്തര്ക്കമാണ് കാരണമെന്നും പറയപ്പെടുന്നു. സിനിമയില് സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ്.

ദിലീപ് ഇനി ‘രാജാധിരാജ’ !


‘പോക്കിരിരാജ’ എന്ന സിനിമ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ വലിയ ഹിറ്റാണ്. ജയറാമിനും കുഞ്ചാക്കോ ബോബനും ബിജു മേനോനും മനോജ് കെ ജയനും പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു ‘സീനിയേഴ്സ്’. ഉണ്ണി മുകുന്ദനെ മാസ് ഹീറോയാക്കി മാറ്റിയത് ‘മല്ലുസിംഗ്’ ആണ്. ഈ സിനിമകളെല്ലാം ഒരു സംവിധായകന്റെ സൃഷ്ടികളാണ്. കൊമേഴ്സ്യല് സിനിമയുടെ മര്മമറിഞ്ഞ വൈശാഖ് എന്ന സംവിധായകന് തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു. തനിക്ക് ആരും കാണാത്ത ക്ലാസ് സിനിമകളല്ല, കോടികള് കിലുങ്ങുന്ന മാസ് സിനിമകളാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമകളിലൂടെ വൈശാഖ് ചെയ്തത്. എന്തായാലും വൈശാഖ് തന്റെ അടുത്ത ചിത്രം ആരംഭിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയോ ജയറാമോ പൃഥ്വിരാജോ ഒന്നുമല്ല വൈശാഖിന്റെ ഹീറോ. ജനപ്രിയനായകന് ദിലീപിനെ നായകനാക്കിയാണ് വൈശാഖ് പുതിയ ചിത്രം ഒരുക്കുന്നത്. പടത്തിന് പേര് - രാജാധിരാജ! ദിലീപിന്റെ താരമൂല്യം ഉയര്ത്തുന്നതരത്തില് ഒരു ഗംഭീര ആക്ഷന് കോമഡി എന്റര്ടെയ്നറായിരിക്കും രാജാധിരാജ എന്നാണ് അണിയറപ്രവര്ത്തകര് അറിയിക്കുന്നത്. ഈ പ്രൊജക്ടിന്റെ കൂടുതല് വിശദാംശങ്ങള് വരും നാളുകളില് പുറത്തുവിടുമെന്നാണ് സംവിധായകന് അറിയിച്ചിരിക്കുന്നത്.

നടി മായാ മൗഷ്മി വിവാഹമോചനം തേടി


തിരുവനന്തപുരം: സിനിമാ - സീരിയല് നടി മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. രണ്ടാംവട്ടമാണ് വിവാഹമോചനം തേടുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം സമര്പ്പിച്ച ഹര്ജി ഡിസംബര് 13ന് കോടതി പരിഗണിക്കും.

Puthiya IT Brand Chappal