ജോഷിയും ഷാജി കൈലാസും ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുകയാണ്. ഇവര്* മാത്രമല്ല, ആക്ഷന്* സിനിമകളിലൂടെ പേരെടുത്ത എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവരുമുണ്ട്. രഞ്ജിത്തിന്*റെ ‘കേരള കഫെ’ മോഡല്* ഒരു ചിത്രം!
അഞ്ച് ആക്ഷന്* ത്രില്ലര്* സിനിമകളുടെ ഒരു പാക്കേജാണ് ലക്*ഷ്യമിടുന്നത്. ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും. ഷാജി കൈലാസ് സ്വന്തം തിരക്കഥയിലാണ് ചിത്രം ഒരുക്കുന്നത്. ജോഷിയുടെ ചിത്രത്തിന് രഞ്ജന്* പ്രമോദിന്*റേതാണ് രചന. ജോഷിയും രഞ്ജനും ‘നരന്*’ എന്ന മെഗാഹിറ്റിന് ശേഷം ഒന്നിക്കുകയാണ്. ജോഷി ചിത്രത്തില്* നായകന്* മോഹന്*ലാലാണ്.
എം പത്മകുമാറിന് രഞ്ജിത് തിരക്കഥയൊരുക്കും. ദീപനുവേണ്ടി എ കെ സാജനാണ് എഴുതുന്നത്. വിനോദ് വിജയന്* സ്വന്തം രചനയില്* ചിത്രമെടുക്കും.
തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത. മാഫിയ ശശി, കനല്* കണ്ണന്*, അനല്* അരശ്, ത്യാഗരാജന്* എന്നിവരാണ് സിനിമയുടെ ആക്ഷന്* കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്*, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്* രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി, ലാല്*, ഫഹദ് ഫാസില്*, അനൂപ് മേനോന്*, ജയസൂര്യ, സമുദ്രക്കനി തുടങ്ങിയവര്* ഈ സിനിമയില്* അഭിനയിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടി ഈ പ്രൊജക്ടിന്*റെ ഭാഗമാകില്ല. സെപ്റ്റംബറില്* ചിത്രം പ്രദര്*ശനത്തിനെത്തിക്കും. ഡി കട്ട്*സ് സിനിമാ കമ്പനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷന്* എന്*റര്*ടെയ്നര്* നിര്*മ്മിക്കുന്നത്.
No comments:
Post a Comment