ന്യൂഡല്ഹി: ഫേസ്ബുക്ക് ഇല്ലാത്ത ഇന്റര്നെറ്റ് ലോകത്തെ കുറിച്ച് സങ്കല്പ്പിക്കാന് നെറ്റ് ഉപയോക്താക്കള്ക്ക് സാധിക്കില്ലായിരിക്കും. എന്നാല് അത്തരമൊരു അവസ്ഥ അടുത്ത എട്ട് വര്ഷത്തിനുളളില് സംജാതമായേക്കും എന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ അയണ്ഫയര് ക്യാപിറ്റലിന്റെ സ്ഥാപകനായ എറിക് ജാക്സണ് അഭിപ്രായപ്പെടുന്നു.
അഞ്ച് മുതല് എട്ട് വര്ഷത്തിനുളളിലായിരിക്കും ഫേസ്ബുക്കിന്റെ പതനം. ഇന്റര്നെറ്റ് ഭീമനായ യാഹൂവിന്റെ പതനത്തിന് സമാനമായി ഫേസ്ബുക്കും നിലംപതിക്കും എന്നാണ് ജാക്സന് പറയുന്നത്. യാഹൂ ഇപ്പോഴും വരുമാനമുണ്ടാക്കുന്നുണ്ട്. 13,000 ഉദ്യോഗസ്ഥര് കമ്പനിക്കായി പ്രവര്ത്തിക്കുന്നു. എന്നാല്, 2000 ല് ഉണ്ടായിരുന്നതിന്റെ 10 ശതമാനം മൂല്യം മാത്രമാണ് യാഹൂവിന് ഇപ്പോഴുളളത് എന്നും ജാക്സണ് പറയുന്നു.
സ്മാര്ട്ട് ഫോണ് ഉപയോക്താക്കള്ക്ക് തൃപ്തി നല്കുന്ന ഒരു വെബ്സൈറ്റ് നിര്മ്മിക്കുന്നതിലെ പരാജയമായിരിക്കും ഫേസ്ബുക്കിന്റെ പതനത്തിന് പ്രധാനകാരണമാവുക എന്നും ജാക്സണ് പ്രവചിക്കുന്നു.
അതേസമയം, കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഫേസ്ബുക്ക് ഓഹരികള് വന് പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. ഓഹരികള് ദീര്ഘകാല നിക്ഷേപമെന്ന നിലയില് ലാഭമായിരിക്കും എന്ന് വിപണിയെ ധരിപ്പിക്കാന് സുക്കര്ബര്ഗ് പരാജയപ്പെട്ടു എന്നാണ് പൊതുവെയുളള വിലയിരുത്തല്.
No comments:
Post a Comment