Pages

Wednesday, 6 June 2012

രണ്ട് ടോയ്*ലറ്റുകള് -35 ലക്ഷം രൂപ!!


കേന്ദ്രസര്ക്കാര് ചെലവുചുരുക്കലിന് നിര്ദേശം നല്കുമ്പോള് ആസൂത്രണ കമ്മീഷന് ആഡംബര ടോയ്ലറ്റ് നിര്മ്മിച്ച് പണം ധൂര്ത്തടിക്കുന്നതായി റിപ്പോര്ട്ട്. കമ്മീഷന് ആസ്ഥാനമായ യോജന ഭവനിലെ രണ്ട് ടോയ്ലറ്റുകള് പുതുക്കി പണിയുന്നതിന് 30 ലക്ഷം രൂപ ഉപയോഗിച്ചുവെന്ന് റിപ്പോര്ട്ട് പുറത്തുവന്നു. കമ്മീഷന് ഓഫീസിലെ 60 ഉന്നത ജീവനക്കാര്ക്ക് മാത്രം ഉപയോഗിക്കാന് വേണ്ടിയാണിത്. അര്ഹതയില്ലാതെ ആരെങ്കിലും ടോയ്ലറ്റില് കടക്കുന്നുണ്ടോയെന്ന് കണ്ടെത്താന് സിസിടിവി സ്ഥാപിച്ചതുവഴി അഞ്ചു ലക്ഷം രൂപയും പൊടിച്ചിട്ടുണ്ട്. ടോയ്ലറ്റ് ഉപയോഗിക്കാന് അവകാശമുള്ള ഉദ്യോഗസ്ഥര്ക്ക് കമ്മീഷന് സ്മാര്ട് കാര്ഡും അനുവദിച്ചു. സുഭാഷ് അഗര്വാള് എന്ന സാമൂഹ്യപ്രവര്ത്തകര് വിവരാവകാശ രേഖപ്രകാരമാണ് ഈ റിപ്പോര്ട്ട് പുറത്തുവിട്ടത്. സമാനമായ രീതിയില് മൂന്നു ടോയ്ലറ്റുകള് കൂടി സ്ഥാപിക്കാന് കമ്മീഷന് ഉദ്ദേശിക്കുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്ട്ട്. രാജ്യത്ത് 28 രൂപയില് കൂടുതല് പ്രതിദിനം വരുമാനമുള്ളവര് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് കണ്ടെത്തിയ കമ്മീഷനാണ് ഇത്തരത്തില് ധൂര്ത്ത് നടത്തിയിരിക്കുന്നത്. എന്നാല് കമ്മീഷന് ഓഫീസില് എത്തുന്ന വിവിഐപികള്ക്കു വേണ്ടിയാണ് ഇത്തരത്തില് ടോയ്ലറ്റ് നിര്മ്മിച്ചിരിക്കുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. ടോയ്ലറ്റിലെ പൈപ്പുകളും മറ്റും പൊട്ടി പലപ്പോഴും കേടു സംഭവിക്കാറുണ്ട്. ഇത്തരം ടോയ്ലറ്റുകളിലേക്ക് വിവിഐപികളെ അയക്കാന് പറ്റാത്ത സാഹചര്യത്തിലാണ് ഒഴിച്ചുകൂടാന് പറ്റാത്ത ഈ നവീകരണമെന്നും കമ്മീഷന് വ്യക്തമാക്കുന്നു. കുടാതെ ആസുത്രണ കമ്മീഷന് ഡെപ്യുട്ടി ചെയര്മാന് മുണ്ടെക് സിംഗ് അലുവാലിയ നടത്തിയ ചില വിദേശ പര്യടനങ്ങളും വിവാദമായിട്ടുണ്ട്. കഴിഞ്ഞവര്ഷം മെയിലും ഒക്ടോബറിലും അലുവാലിയ നടത്തിയ വിദേശയാത്രയ്ക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപ വീതം സര്ക്കാരിന് ചെലവുണ്ടെന്നും വിവരാവകാശ റിപ്പോര്ട്ടില് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യ യാത്രകളായിരുന്നു അവയെന്നാണ് ഇതിനോട് അലുവാലിയയുടെ മറുപടി.

No comments:

Post a Comment