'മഞ്ഞില് വിരിഞ്ഞ പൂക്കളി'ലെ പ്രഭയെ ഓര്മ്മയില്ലേ? മലയാളികളുടെ പ്രിയങ്കരിയായ പൂര്ണ്ണിമാജയറാം വളരെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്താനുള്ള പുറപ്പാടിലാണ്. ദേശീയ അവാര്ഡ് നേടിയ തമിഴ് സംവിധായകന് സുശീന്ദ്രന് സംവിധാനം ചെയ്യുന്ന 'ആതലാല് കാതല് സെവിയര്' എന്ന ചിത്രത്തിലൂടെയാണ് നീണ്ട മുപ്പതുവര്ഷങ്ങള്ക്കു ശേഷം വെള്ളിത്തിരയിലേക്കുള്ള പൂര്ണ്ണിമയുടെ രണ്ടാം വരവ്.
വെറും അഞ്ചു വര്ഷത്തെ സിനിമാജീവിതത്തിനിടയില് 70 ഓളം ചിത്രങ്ങളില് പൂര്ണ്ണിമ അഭിനയിച്ചിരുന്നു. 1984 ല് നടനും സംവിധായകനുമായ ഭാഗ്യരാജിനെ വിവാഹം ചെയ്തതോടെ തിരക്കേറിയ അഭിനയ ജീവിതത്തിന് അവര് നീണ്ട അവധി നല്കുകയായിരുന്നു. പൂര്ണ്ണിമ-ഭാഗ്യരാജ് ദമ്പതികള്ക്ക് രണ്ടുമക്കളാണ് ശന്തനുവും ശരണ്യയും. ശരണ്യ 'ഫോട്ടോഗ്രാഫര്' എന്ന മലയാള ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ശന്തനുവും ഒരു മലയാള സിനിമയിലഭിനയിച്ചു - 'ഏയ്ഞ്ചല് ജോണ്' . രണ്ടു ചിത്രങ്ങളിലേയും നായകന് മോഹന്ലാലായിരുന്നു.
വാലിയുടേയും യുഗഭാരതിയുടേയും വരികള്ക്ക് യുവന് ശങ്കര് രാജ സംഗീതസംവിധാനം നിര്വഹിക്കുന്ന 'ആതലാല് കാതല് സെവിയര്' എന്ന ചിത്രം നിര്മ്മിക്കുന്നത് നല്ലു സ്റ്റുഡിയോസാണ്. സൂര്യയാണ് ഛായാഗ്രാഹകന്. ആന്റണി എഡിറ്റിംഗും അണല് അരശ് സംഘട്ടന സംവിധാനവും നിര്വ്വവിക്കുന്നു. റിയലിസ്റ്റിക്കായി നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന് ആരംഭിക്കും.
No comments:
Post a Comment