പോലീസിനെ മുളകുവെള്ളം ഉപയോഗിച്ച് നേരിടാ0
കണ്ണൂര്: പ്രതികളെ തപ്പി പോലീസ് വീടുകളില് എത്തിയാല് മുളകുവെള്ളം ഉപയോഗിച്ച് നേരിടാന് സിപിഎം നേതാവ് എം.ജയരാജന്റെ ആഹ്വാനം. മുളകുവെള്ളം ആയുധമല്ല. വീടുകളില് കറിയ്ക്ക് പാചകത്തിന് ഉപയോഗിക്കുന്നതാണത്. അടിയന്തിരാവസ്ഥ കാലത്ത് കമ്മ്യുണിസ്റ്റു വേട്ട നടത്തിയ പോലീസിനെ നേരിടാന് എ.കെ.ജി ഉള്പ്പെടെയുള്ളവര് പറഞ്ഞുതന്ന കാര്യമാണിതെന്നും ജയരാജന് സ്ത്രീകളെ ഓര്മ്മിപ്പിച്ചു. മുളകുവെള്ളം ആയുധമല്ലാത്തതിനാല് പോലീസിനു വേണമെങ്കില് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കാമെന്നും ജയരാജന് പറഞ്ഞു. ഷുക്കൂര് വധക്കേസില് അറസ്റ്റിലായ പ്രവര്ത്തകരെ പോലീസ് പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് തളിപ്പറന്പിന് ഡിവൈഎഫ്ഐ നടത്തിയ പോലീസ് സ്റ്റേഷന് മാര്ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.വി ജയരാജന്.
അടിയന്തിരാവസ്ഥ കാലത്ത് കോണ്ഗ്രസ് നല്കിയ പട്ടിക അനുസരിച്ച് കമ്മ്യുണിസ്റ്റുകാരായ പുരുഷന്മാരെ പോലീസ് തെരഞ്ഞുപിടിച്ചപ്പോള് വീടുകളില് ഉലക്കയും മുളകുവെള്ളവും മീന് വെട്ടുന്ന കത്തി മൂര്ച്ചകൂട്ടി വെയ്ക്കാനുമാണ് വീട്ടമ്മമാര്ക്ക് നിര്ദ്ദേശം നല്കിയത്. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ പോലീസിനെ നേരിടാന് ഇതല്ലാതെ മറ്റു മാര്ഗ്ഗമില്ലെന്നും ജയരാജന് പറഞ്ഞു. മുസ്ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പോലീസ് സിപിഎം പ്രവര്ത്തകരെ അറസ്റ്റു ചെയ്യുന്നതെന്നും ജയരാജന് ആരോപിച്ചു.
No comments:
Post a Comment