ലാല് തിരക്കഥയെഴുതുന്നു, മകനുവേണ്ടി!
സിദ്ദിക്കും ലാലും രണ്ട് വഴികളിലായി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. സിദ്ദിക്ക് ബോളിവുഡില് വന് വിജയം കൊയ്ത് തിളങ്ങി നില്ക്കുന്നു. ലാല് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ഹിറ്റ് ചിത്രങ്ങള് സംവിധാനം ചെയ്യുകയും സൂപ്പര് നിര്മ്മാതാവ് എന്ന പേരുനേടുകയും ചെയ്തു. ഇപ്പോള് സിദ്ദിക്ക് തന്റെ ഗുരുവായ ഫാസിലിന് ഒരു തിരക്കഥയെഴുതുകയാണ്. ലാലും മറ്റൊരാള്ക്ക് വേണ്ടി തിരക്കഥയെഴുതുന്നു എന്നതാണ് പുതിയ വാര്ത്ത. ലാല് എഴുതുന്നത് സ്വന്തം മകനുവേണ്ടിയാണ് എന്നതാണ് പ്രത്യേകത.
അതേ, ലാലിന്റെ മകന് ജീന് പോള് ലാല് സംവിധായകനാകുകയാണ്. ലാലിന്റെ തിരക്കഥയില് ഒരുങ്ങുന്ന ചിത്രത്തിന് പേര് ‘ഹണിബീ’. ആസിഫ് അലി, ഫഹദ് ഫാസില്, ഭാവന എന്നിവര് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലാലും ചിത്രത്തില് ഒരു വേഷം ചെയ്യുന്നുണ്ട്. ബാബുരാജ്, വിനായകന്, ബിജു മേനോന്, മനോജ് കെ ജയന് എന്നിവരാണ് മറ്റ് അഭിനേതാക്കള്.
നവംബറില് ചിത്രീകരണം ആരംഭിക്കുന്ന ഹണിബീ ഒരു കോമഡി ത്രില്ലറാണ്. നാലു കൂട്ടുകാരുടെ സൌഹൃദവും അവരുടെ ജീവിതയാത്രയില് നടക്കുന്ന ഒരു ക്രൈമും ആണ് പ്രമേയം.
ലാലിന്റെ തന്നെ ഹരിഹര് നഗര് സീരീസിന്റെ ചുവടുപിടിച്ചാണ് ഈ കഥയും മുന്നേറുന്നത്. എന്തായാലും ലാലിനെപ്പോലെ ജീന് പോള് ലാലും വിജയം കണ്ടെത്തുമോ എന്ന് കാത്തിരുന്നുകാണാം.
No comments:
Post a Comment