Pages

Tuesday, 5 June 2012

ഷട്ടര്'ചിത്രീകരണം പൂര്ത്തിയായി


അബ്ര ഫിലിംസ് ഇന്റര്നാഷണലിന്റെ ബാനറില് സത്യന് ബുക്ക്ലറ്റ് നിര്മിച്ച് ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷട്ടറിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി പൂര്ത്തിയായി. ശ്രീനിവാസനും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഷട്ടര് പ്രമേയവൈവിധ്യംകൊണ്ട് വ്യത്യസ്തമായ അനുഭവമാകും. കോഴിക്കോടിന്റെ ക്യാന്വാസില് രണ്ട് പകലും ഒരു രാത്രിയുമായി നടക്കുന്ന അപ്രതീക്ഷിതമായ ജീവിതസന്ദര്ഭങ്ങളാണ് ഷട്ടറില് ദൃശ്യവത്കരിക്കുന്നത്.കോഴിക്കോട്ടെ ഓട്ടോതൊഴിലാളികളുടെ നന്മയുടെ പശ്ചാത്തലത്തിലാണ് ഷട്ടറിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം കോഴിക്കോടന് ഭാഷയാണ് സംസാരിക്കുന്നത്. ഗള്ഫില് നിന്നെത്തുന്ന റഷീദ് എന്ന ഗൃഹനാഥന് അറിയാതെ പെട്ടുപോകുന്ന പ്രതിസന്ധിയില് നിന്നാണ് ഷട്ടറിന്റെ കഥ തുടങ്ങുന്നത്. റഷീദായി ലാലും സിനിമാസംവിധായകന് മനോഹരനായി ശ്രീനിവാസനുമെത്തുന്നു. 18 വര്ഷമായി രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാന് അവസരം കിട്ടാതെ ഉഴലുന്ന നിര്ഭാഗ്യവാനായ സംവിധായകനാണ് മനോഹരന്. ഈ രണ്ട് കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന നന്മയില് സുരന് എന്ന ഓട്ടോതൊഴിലാളിയായി വിനയ് ഫോര്ട്ടും എത്തുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാടകനടി സജിത മഠത്തിലാണ്. 22 ഫീമെയില് കോട്ടയം എന്ന ചിത്രത്തില് ശ്രദ്ധേയമായ വേഷം ചെയ്ത റിയ ഷട്ടറില് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഴയകാല നിര്മാതാവായി അഗസ്റ്റിനും പോലീസ് ഓഫീസറായി പ്രേംകുമാറും ഷട്ടറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നു. സാലു കൂറ്റനാട്, വിജയന് കാരന്തൂര്, മധുമാസ്റ്റര്, പ്രൊഫ. ടി. ശോഭീന്ദ്രന്, അപ്പുണ്ണി ശശി, നിഷ ജോസഫ്, സുരേഷ്, രവീന്ദ്രന്, വിജയന് വി. നായര്, ആല്ബര്ട്ട് അലക്സ്, റൂബന് ഗോമസ്, കരീം എന്നിവരോടൊപ്പം കേരളത്തിലും ഗള്ഫിലുമുള്ള അറുപതോളം നാടകപ്രവര്ത്തകരും ചിത്രത്തിലുണ്ട്. കപടസദാചാരമൂല്യങ്ങള്ക്കെതിരെ വിരല്ചൂണ്ടുന്ന ഷട്ടറിന്റെ ശബ്ദസംവിധാനം റസൂല് പൂക്കുട്ടിയാണ്. ഹരിനായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷഹബാസ് അമന് സംഗീതം ചെയ്ത് ആലപിക്കുന്ന പാബ്ലോ നെരൂദയുടെ കവിതയും 'നാടുകാണിച്ചുരത്തിന്റെ നെറുകയില് നിന്നു കൊണ്ടെന്' എന്ന ഗാനവും ചിത്രത്തിലുണ്ട്. എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം സുനില് കൊച്ചന്നൂര്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് പട്ടാമ്പി, പ്രൊഡക്ഷന് കണ്ട്രോളര് ക്ലിന്റന് പെരേര, പ്രൊഡക്ഷന് ഡിസൈനര് അലക്സ് ഇ. കുര്യന്, സ്റ്റില്സ് ഗിരിശങ്കര്, പരസ്യകല കോളിന്സ്, പി.ആര്.ഒ. നാസര് മനയ്ക്കല്.

No comments:

Post a Comment