തൊടുപുഴ: മന്ത്രിയുടെ വീട്ടു മുറ്റത്ത് ഉര് വശിയുടെ 'കത്രീന' രണ്ടുവട്ടം തേങ്ങയിട്ടു! ഒന്നാമത്തേത് ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണെങ്കില് രണ്ടാമതായി പത്രഫോട്ടോഗ്രാഫര് മാര് ക്കുവേണ്ടി. രണ്ടു തവണയും ഉര് വശിയുടെ പ്രകടനം ഓകെ. സ് ത്രീകള് തെങ്ങില് കയറുന്നതിനു പുതുമയില്ല. ഇത്തരം വാര് ത്തകള് ഉര് വശിയും വായിച്ചിട്ടുണ്ട് . എന്നാല് തെങ്ങില് കയറേണ്ടി വരുമെന്ന് സ്വപ് നേപി വിചാരിച്ചിട്ടുണ്ടായിരുന്നില്ല. മന്ത്രി പി.ജെ. ജോസഫിന്റെ വീട്ടുമുറ്റമാണ് ലൊക്കേഷനായത് .
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'മൈ ഡിയര് മമ്മി' എന്ന ചിത്രത്തിന് വേണ്ടിയാണ് തെങ്ങില് കയറുന്ന സീന് ചിത്രീകരിച്ചത് . ചിത്രത്തില് 'കത്രീന' എന്ന കഥാപാത്രത്തെയാണ് ഉര് വശി അവതരിപ്പിക്കുന്നത് . മണ്ണിനെയും കൃഷിയെയും സ് നേഹിക്കുന്ന വീട്ടമ്മ. തെങ്ങില് കയറി തേങ്ങയിടുന്നതൊക്കെ ചെയ്യുന്ന ധൈര്യശാലി. സിനിമയിലെ കത്രീനയെ ആദ്യം കാണിക്കുന്ന സീനാണ് ചിത്രീകരിച്ചത് . തെങ്ങില് കയറാനായി തെങ്ങുകയറ്റ യന്ത്രം എത്തിച്ചിരുന്നു.
തലയില് മഞ്ഞ തൊപ്പി വച്ച് എത്തിയ ഉര് വശി തെങ്ങിന്റെ മുന് പില് ആദ്യമൊന്നു പകച്ചു. എന്നാല് , ക്യാമറാമാന് വിപിന് മോഹനും സംവിധായകന് ജി. മഹാദേവനും ചേര് ന്ന് ധൈര്യം പകര് ന്നപ്പോള് അസിസ് റ്റന് റ്റുമാര് കാണിച്ച രീതിയില് പതിയെ തെങ്ങിന്റെ മുകളിലേക്ക് .
ഒടുവില് തെങ്ങിന്റെ മുകളില് എത്തി തേങ്ങയുമിട്ട് തിരികെ. ഷോട്ട് ഓ.കെയെന്ന് സംവിധായകന് . അതോടെ യൂണിറ്റിലുള്ളവരുടേയും ഉര് വശിയുടെയും മുഖത്ത് നൂറുവാട്ട് ചിരി.
പിന്നീട് ഫോട്ടോഗ്രാഫര് മാര് ക്കുവേണ്ടി ഒരിക്കല് കൂടി തെങ്ങില് കയറാനും ഉര് വശി തയാറായി. ജോഷി കണ്ടത്തിലും ദീപു രമണനും ചേര് ന്ന് നിര് മിക്കുന്ന സിനിമയില് കത്രീനയുടെ വീടായാണ് പി.ജെ. ജോസഫിന്റെ വീടു ചിത്രീകരിക്കുന്നത്
No comments:
Post a Comment