മോഹന്*ലാല്* പുതുവഴികള്* തേടുമ്പോള്*
മലയാള സിനിമയ്ക്കു പുതു ജീവന്* ലഭിച്ചിരിക്കുകയാണ് . ഇറങ്ങിയ ചിത്രങ്ങള്* പലതും വിജയങ്ങള്* നേടുന്നു . നല്ലത് എന്ന് ആത്മവിശ്വാസത്തോടെ പറയാവുന്ന നിരവധി ചിത്രങ്ങള്* ഇറങ്ങുന്നു . രണ്ടു മാസത്തിനുള്ളില്* അഞ്ചോളം വിജയ ചിത്രങ്ങള്* ഉണ്ടാകുന്നു . അടുത്തെങ്ങുമില്ലാത്ത ഒരു ആവേശം സിനിമ മേഖലയില്* ദ്രിശ്യമാണ് .
ഒരു ലാല്* ആരാധകന്* എന്ന നിലയില്* എന്നെ ഏറ്റവും സന്തിഷിപ്പിക്കുന്ന കാര്യം ,ഈ ഒരു മാറ്റത്തിലേക്ക് ശ്രീ മോഹന്*ലാലും എത്തുന്നു എന്നുള്ളതാണ് . ഗ്രാന്*ഡ്* മാസ്റ്റര്* എന്നാ തന്റെ സമീപകാല ചിത്രം വിജയം നേടി മുന്നേറുന്നത് അദേഹത്തിന് കൂടുതല്* ആത്മവിശ്വാസം നല്*കും ഇത്തരം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനായി . വിട്ടുവീഴ്ച്ചകള്* ഇല്ലാത്ത ,നല്ല സിനിമക്കായി ഉള്ള ശ്രമങ്ങളില്* ഇനി മോഹന്*ലാലും ഉണ്ടെന്നുള്ളത് ആവേശമുണര്*ത്തുന്ന കാര്യമാണ് . മുന്*പും നല്ല സിനിമകള്*ക്കായി എന്നും നിലകൊണ്ടിരുന്നു അദ്ദേഹം .പക്ഷെ മുഖ്യധാര സിനിമകളുടെ തിരഞ്ഞെടുപ്പില്* കുറച്ചായി ഒരു അശ്രദ്ധ തീര്*ച്ചയായും അദ്ദേഹത്തില്* നിന്ന് സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ ഒരു വര്*ഷമായി ലാല്* ഈ ശ്രമത്തിനുള്ള വഴിയൊരുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്* മനസിലാകും .എന്ന് വച്ചാല്* നല്ലത് എന്ന് അഭിപ്രയപ്പെടവുന്ന മുഖ്യധാര സിനിമകളുടെ ഭാഗമാകാന്* .പക്ഷെ അത്തരം ഒരു transformation ലേക്ക് എത്തുന്നതിനു മുന്*പ് തന്റെ വിജയ ചിത്രങ്ങളുടെ ഗ്രാഫ് ഉയര്*ത്തേണ്ടത്* ഉണ്ടെന്നു അദ്ദേഹം മനസിലാക്കിയിരുന്നു .അതിനുള്ള ശ്രമമാണ് ബോധാപൂര്*വമുള്ള ചില കരുനീക്കങ്ങളിലൂടെ കഴിഞ വര്ഷം നടത്തിയത് . ക്രിസ്ത്യന്* ബ്രദര്*സ്, ചൈന ടൌണ്* , സ്നേഹവീട് , മരുഭൂമികഥ , പ്രണയം എന്നീ സിനിമകളുടെ തിരഞ്ഞെടുപ്പ് തന്നെ അതിനെ സൂചിപ്പിക്കുന്നു .
ഇതില്* ആദ്യ രണ്ടു മള്*ട്ടി സ്റ്റാര്* ചിത്രങ്ങളും വിജയം മാത്രം മുന്നില്* കണ്ടിറക്കിയതാണ് . അതില്* ചൈന ടൌണ്* അദ്ദേഹം ഒരിക്കലും അഭിനയിക്കരുതത്തത് എന്ന് ഞാന്* വിശ്വസിക്കുന്ന ഒരു ചിത്രമാണ്* .എങ്കിലും രണ്ടു ചിത്രങ്ങളും അത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കികൊടുത്തു .
പ്രണയം എന്നാ ചിത്രവും വ്യക്തമായ ലക്ഷ്യത്തോടെ ഇറങ്ങിയതാണ് . തന്നെ വര്*ഷങ്ങളായി വിമര്*ശിച്ചവരുടെ നിരവധി വിമര്*ശന ശരങ്ങളെ ആ ഒരു ഒറ്റ ചിത്രം കൊണ്ടാണ് ലാല്* തകര്*ത്തെറിഞ്ഞത്. പ്രയതിനോത വേഷം ചെയ്യുന്നില്ല , പ്രായം കുറഞ്ഞ നായികമാരോടൊപ്പം അഭിനയിക്കുന്നു , വിഗ് വയ്ക്കുന്നു ,അഭിനയ സിദ്ധി നഷ്ടമായി , അനായാസത കളഞ്ഞു പോയി , സഹതാരങ്ങള്*ക്കും തിളങ്ങാന്* പറ്റുന്ന ചിത്രങ്ങളില്* അഭിനയിക്കുന്നില്ല , കഥ ശ്രദ്ധിക്കുന്നില്ല തുടങ്ങി തനിക്ക് നേരെ വന്ന എല്ലാ ആയുധങ്ങളും പ്രണയം എന്ന ഒറ്റ ചിത്രം കൊണ്ട് ലാല്* നിഷ്പ്രഭമാക്കി .ഈ എല്ലാ വിമര്*ശനങ്ങള്*ക്കും ഉള്ള ഉത്തരം ആ ഒരു ചിത്രതിലുണ്ടായിരുന്നു . പ്രണയം എന്നാ ചിത്രം വിജയമാകുന്നത് ഇവിടെയാണ് . ബോക്സ്* ഓഫീസില്* താരതമ്യേന മികച്ച പ്രകടനം ഒപ്പം എല്ലാ ഭാഗങ്ങളില്* നിന്നുമുള്ള അഭിനന്ദനങ്ങളും.
സ്നേഹവീടില്* ലാല്* നടത്തിയത് മറ്റൊരു കരുനീക്കം ആയിരുന്നു .തന്റെ എക്കാലത്തെയും വിശ്വസ്തനായ സത്യനോപ്പം ചേരുമ്പോള്* കുടുംബങ്ങളിലെക്കൊരു തിരിച്ചു പോക്കാണ് ലാല്* ഉദ്ദേശിച്ചത് . ചിത്രം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും ഉദ്ദേശം നടന്നു .സ്നേഹവീട് ഒരു ചിത്രം എന്നാ നിലയില്* ലാല്* ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ചെറുതല്ലാത്ത സന്തോഷവും നല്*കി . ലാല്* എന്ന നടന്റെ എക്കാലത്തെയും വലിയ പ്ലസ്* ആയ ആ അനായാസത അതിന്റെ എല്ലാ പൂര്*ണതയോടും ചിത്രത്തിന്റെ ആദ്യ പകുതിയില്* ദ്രിശ്യമായിരുന്നു .
പതിയെ പതിയെ ലാല്* തിരിച്ചു പിടിച്ച ആ കുടുംബ സ്നേഹം മുതലായത് മരുഭൂമികഥയിലാണ് . അത്ര നല്ല അഭിപ്രായം നേടാത്ത ചിത്രം ബോക്സ്* ഓഫീസില്* മികച്ച പ്രകടനമാണ് നടത്തിയത് . ഉത്സവ സീസണില്* കുടുംബങ്ങളുടെ ആദ്യ ചോയ്സ് ആയി മാറി മരുഭൂമികഥ .ഈ ചിത്രത്തിലും ഉണ്ടായിരുന്നു പ്രശസ്തമായ ആ ലാല്* മാനിറസങ്ങള്* . ആ ചമ്മലും വെപ്രാളവും ഓട്ടവും എല്ലാം ഒരു പരിധിവരെ വീണ്ടും നല്*കി ഈ പ്രിയന്* ചിത്രം .
പക്ഷെ കണക്ക് കൂട്ടലുകള്* പിഴച്ചത് കാസനോവയിലാണ് .നേടിയ സല്*പ്പേര് മുഴുവന്* കാസനോവ നശിപിച്ചു തന്നു .ഒരു മോശം ചിത്രമാണോ കാസനോവ എന്ന് ചോദിച്ചാല്* ,ഒരിക്കലും അല്ല എന്നാണ് എന്റെ ഉത്തരം .നമ്മള്*ക്ക് പരിചിതമല്ലാത്ത ഒരു പശ്ചാതലത്തില്* അവതരിപ്പിച്ച ഈ ചിത്രം അതി ഭീകരമായ ആക്രമണമാണ് മാധ്യമങ്ങളില്* നിന്നും ചില നിക്ഷിപ്ത തല്പര്യകാരായ നിരൂപകരില്* നിന്നും നേരിട്ടത് .അത് അങ്ങനെ ഒരാളുടെ കഥ എന്നാ രീതിയില്* കാണേണ്ടതിന് പകരം ,ചിത്രത്തെ സദാചാര വിമര്*ശനങ്ങലാല്* നേരിടനയിരുന്നു പലര്*ക്കും താല്പര്യം . അര്*ഹിച്ചതിനെക്കാള്* ഭീകരമായ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടിവന്നത് . തെറ്റായ രീതിയിലുള്ള pre release പ്രചാരണവും ചിത്രത്തിന് ദോഷമായി .അതെന്തായാലും കാസനോവ ലാലിനെ വീണ്ടും വിമര്*ശകരുടെ ഇഷ്ടവിഷയമാക്കി .
ഇവിടെ നിന്നാണ് ലാല്* ഗ്രാന്*ഡ്* മാസ്റ്റര്* എന്നാ ചിത്രത്തില്* എത്തുന്നത്* .പ്രണയം നല്*കിയതിനും മേലെ ആണ് ഈ ചിത്രം ലാലിന് നല്*കിയ അഭിനന്ദനങ്ങള്* . ചിത്രത്തെ വിമര്*ശിച്ചവര്* പോലും ലാലിന്*റെ അഭിനയത്തെ പുകഴ്ത്തി .അത് വെറുതെ ആയിരുന്നില്ല .പ്രയതിനോത വേഷവുമായി ലാല്* നടത്തിയത് മറ്റൊരു മാജിക്* ആണ് . വീണ്ടും വിമര്*ശന ശരങ്ങളെ ഒറ്റക്ക നേരിട്ട് തോല്*പ്പിക്കുന്ന പ്രശസ്തമായ ആ ലാല്* മാജിക്*.
ഇനി വരാന്* പോകുന്ന ചിത്രങ്ങള്* എല്ലാം തന്നെ ലാലിന്*റെ തിരഞ്ഞെടുപ്പിലെ സൂക്ഷ്മത വ്യക്തമാക്കുന്നു . സ്പിരിറ്റും ,റണ്* ബേബി റണും, രാജേഷ്* പിള്ള ചിത്രവും എല്ലാം തന്നെ മികച്ച മുഖ്യധാര ചിത്രങ്ങളാകും എന്ന് പ്രതീക്ഷിക്കാം .
ലാല്* നല്ല ചിത്രങ്ങള്* നല്*കുമ്പോള്* ഒന്നും പറയാതെ മാളത്തില്* ഒളിക്കുകയും അല്പമൊന്നു പിഴച്ചാല്* ചാടി വീണു കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്യുന്ന എല്ലാ വിമര്*ശകരും ഇപ്പോള്* വിശ്രമത്തിലാണ് .
ആനക്കൊമ്പും സിനിമ പോസ്റ്ററും, സിനിമയില്* ഹെല്*മറ്റ്* ഇല്ലാത്തതും ഒക്കെ വിഷയങ്ങള്* ആക്കി അവര്* ഇനിയും വരും . എന്നത്തേയും പോലെ ഒരു ചെറു പുഞ്ചിരിയോടെ അവരെ നേരിടാനുള്ള കരുത്തുമായി ലാലും ...
No comments:
Post a Comment