Thursday, 7 June 2012
Kareena Kapoor sizzles in Rowdy Rathore
പ്രിയാമണി സയാമിസ് ഇരട്ടയാകുന്നു
തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്ഡ് നേടിയ പാലക്കാട്ടുകാരിയായ തെന്നിന്ത്യന് സുന്ദരി പ്രിയാമണി വീണ്ടും മാജിക്കിനൊരുങ്ങുന്നു- പ്രിയാമണി സമായിസ് ഇരട്ടയായി അഭിനയിക്കുന്നു. അമീര് ഒരുക്കിയ `പരുത്തിവീരനി'ലൂടെ ഏവരുടെയും ശ്രദ്ധേയിലെത്തിയ താരം വീണ്ടും കൂടുതല് ശ്രദ്ധിക്കപ്പെടാവുന്ന വേഷത്തിലേക്ക്. പരുത്തിവീരന്റെ നേട്ടങ്ങള്ക്കുശേഷം തമിഴ് സ്ക്രീനില് വലിയ ചലങ്ങളുണ്ടാക്കാതിരുന്ന പ്രിയാമണി വീണ്ടും വെല്ലുവിളി നിറഞ്ഞവേഷത്തില് ആ ഇടവേള തീര്ക്കാന് തന്നെയാണ്. അതും മൂന്നു ഭാഷകളില് ഇറക്കുന്ന ചിത്രത്തില് ഡബിള് റോളിലൂടെ.
`ചാരുലത' എന്ന് പേര് നല്കിയ ചിത്രം കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇറക്കുന്നത്. തായ് ഹൊറര് ചിത്രമായ `എലോണ്'ന്റെ റീമേക്കായ് എത്തുന്ന ഇത് കെ. ഭാഗ്യരാജ്, കെ.എസ് രവികുമാര് എന്നിവരുടെ അസിസ്റ്റന്റായി വര്ക്ക് ചെയ്തിട്ടുള്ള പൊന് കുമാരനാണ് സംവിധാനംചെയ്യുന്നത്. ആദ്യം കന്നഡയില് ഒരുക്കുന്ന ചിത്രത്തിന്റെ വര്ക്കുകള് പൂര്ത്തിയായതിനുശേഷമായിരിക്കും മറ്റ് ഭാഷകളിലെ നിര്മ്മാണം നടക്കുക. യോഗിഷ് ദ്വര്കിഷ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രം ഇപ്പോള് പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകളിലാണ്. ഇതിനുശേഷം തമിഴ് റീമേക്കും പിന്നീട് മലയാളത്തില് ഡബ്ബിഡ് വേര്ഷനും എത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്. `ഒരു മികച്ച വര്ക്ക് കൈയിലെത്തിയെന്ന് ഞാന് വിശ്വസിക്കുന്നു. അത് കൂടുതല് ഓഡിയന്സിലേക്ക് എത്തിക്കേണ്ടതുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വര്ക്കുകള് പൂര്ത്തിയാക്കിയിട്ടുണ്ട്. ഉടനെതന്നെ തമിഴിന്റെ വര്ക്കുകളും ആരംഭിക്കും. മുഖ്യകഥാപാത്രങ്ങളെ നിര്ത്തി സപ്പോര്ട്ടിംഗ് ആര്ട്ടിസ്റ്റുകളെ തമിഴില്നിന്നുതന്നെ കണ്ടെത്തും'- യോഗിഷ് പറയുന്നു. മലയാളത്തില് ഡബ്ബിംഗ് ആണെന്ന് ഉറപ്പിച്ചുപറയുമ്പോള് തെലുങ്കില് ചിത്രം റീമേക്ക് വേണോ ഡബ്ബിംഗ് വേണോ എന്ന് പൂര്ണമായി തീരുമാനിച്ചിട്ടില്ലെന്ന് യോഗിഷ് കൂട്ടിച്ചേര്ത്തു. ഇതിനുപുറമെ ചിത്രം ഹിന്ദിയില് ഒരുക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. റാണി മുഖര്ജിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയില് എന്തുകൊണ്ട് റാണിയെന്നുചോദിച്ചാല് അവിടെ പ്രാതിനിധ്യമുള്ള മികച്ച നടിയെവേണമെന്നുള്ളതുകൊണ്ട് ആദ്യം റാണിയെയും കാജോളിനേയും പരിഗണിച്ചെങ്കിലും ബോഡി ലാംഗ്വേജില് റാണിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് യോഗിഷ് പറയുന്നു. ഏതായാലും പ്രിയാമണിയുടെ ഡബിള് റോള് കണ്ടതിനുശേഷം പ്രേക്ഷകര് പറയും എങ്ങനെവേണമെന്ന്.
Wednesday, 6 June 2012
സത്യസായിയാകാന് മോഹന്ലാലില്ല, പകരം ദിലീപ്?
ദിലീപ് ഇനി ‘രാജാധിരാജ’ !
നടി മായാ മൗഷ്മി വിവാഹമോചനം തേടി
മസാല ചിക്കന് ഫ്രൈ
മേമ്പൊടി
ചിക്കനില് മസാല പുരട്ടി അല്പസമയം ഫ്രിഡ്ജില് വച്ചാല് വേഗത്തില് മസാല പിടിച്ചു കിട്ടും.
'960900'ത്തില് ഒരു ചതിക്കുഴി ഒളിഞ്ഞിരിക്കുന്ന
അറിയിപ്പ് പുറത്തിറക്കി.കഴിഞ്ഞദിവസങ്ങളിലായി ഒട്ടേറെപേര്ക്കാണ് ഈ നമ്പറില്നിന്ന് തുടങ്ങുന്ന ഫോണ്വിളികളില്ക്കുടുങ്ങി പണം നഷ്ടപ്പെട്ടത്. പലരുടെയും നൂറുരൂപയോളം വരുന്ന സംസാരസമയം നഷ്ടപ്പെട്ടെങ്കിലും പരാതിപ്പെടാന്പോലുമാവാത്ത അവസ്ഥയിലാണ്. ഈ നമ്പറില് നിന്നുവരുന്ന ഫോണ്കോളുകള്ക്ക് മറുപടിപറയാന് ശ്രമിക്കുമ്പോള് മിനിറ്റുകള്നീളുന്ന അവ്യക്തശബ്ദങ്ങളാവും കേള്ക്കുക. ഇതിന് ചെവിയോര്ക്കുന്ന ഓരോ സെക്കന്റും ഉപഭോക്താവിന്റെ പണം നഷ്ടപ്പെടും.
അന്താരാഷ്ട്രതലത്തില് പ്രവര്ത്തിക്കുന്ന ഒരു തരികിട സംഘമാണ് ഇതിനുപിന്നിലെന്നും ഉപഭോക്താക്കള്ക്ക് പണംനഷ്ടമാകുമെന്നും ബി.എസ്.എന്.എല്. ഓഫീസില് സ്ഥാപിച്ച മുന്നറിയിപ്പ് പറയുന്നു
ഫേസ്ബുക്കിന്റെ അവസാനം അടുക്കുന്നു?
വേനലില് വാടിപ്പോയ മമ്മൂട്ടിയുടെയും മോഹo
ഈ വേനലില് അടിപതറിയ മറ്റൊരു താരം മോഹന്ലാലാണെന്ന് പറയുമ്പോള് പലരും അദ്ഭുതം കൂറും. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്ലാലിന്റെ ഗ്രാന്റ് മാസ്റ്ററും ശരാശരിയിലൊതുങ്ങിപ്പോയതാണ് ലാലിന് തിരിച്ചടിയായത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്ററെ ഒട്ടുമിക്ക നിരൂപകരും പിന്തുണച്ചെങ്കിലും അത് മുതലാക്കാന് സിനിമയ്ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയില് ഉറച്ചുനില്ക്കുന്ന മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയും വാണിജ്യചിത്രങ്ങള്ക്ക് വന് ഇനീഷ്യല് കളക്ഷന് പോലും സ്വന്തമാക്കാന് കഴിയാഞ്ഞത് മറ്റു ചില ചിന്തകളാണ് ഉയര്ത്തിവിടുന്നത്. ഇനിയും കരുതലോടെ മുന്നോട്ടുനീങ്ങിയില്ലെങ്കില് ഇവരുടെ താരപ്രഭാവം ഇനിയുണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ചു പറായം.
യുവതാര നിരയില് മുന്നില് നില്ക്കുന്ന പൃഥ്വിരാജാണ് ഈ വേനലില് വാടിപ്പോയ മറ്റൊരു താരം. ജോണി ആന്റണിയുടെ മാസ്റ്റേഴ്സ് തരക്കേടില്ലാത്ത സിനിമയെന്ന് പേരുനേടിയെങ്കിലും പ്രേക്ഷകര് മുഖംതിരിച്ചതോടെ സിനിമ പരാജയം നുണഞ്ഞു. തമിഴ് നടന് ശശികുമാര് ഉള്പ്പെടെയുള്ള വന്താരനിര പോലും മാസ്റ്റേഴ്സിനെ രക്ഷിച്ചില്ല. ദീപന് സംവിധാനം ചെയ്ത ഹീറോയ്ക്കും തിയറ്ററുകളില് തരംഗം സൃഷ്ടിയ്ക്കാനാവഞ്ഞത് നടന്
ക്ഷീണമായി. ഏറെ വൈകി തിയറ്ററുകളിലെത്തിയ തിരുവമ്പാടി തമ്പാനും വീണതോടെ ഈ സമ്മര് ജയറാമിനും രാശിയല്ലാതായി മാറി.
ഫഹദ് ഫാസില്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഉണ്ണി മുകുന്ദന് സമ്മര് സീസണ് അവസാനിയ്ക്കുമ്പോള് ചിരിയ്ക്കാനുള്ള വകയുള്ളത് ഈ യുവതാരങ്ങള്ക്കാണ്. ബിജു മേനോന് ബാബു രാജ് എന്നിവര്ക്ക് കരിയറില് പുതിയൊരു ഇന്നിങ്സ് തുടങ്ങാനും കഴിഞ്ഞ രണ്ടരമാസക്കാലത്തിലൂടെ കഴിഞ്ഞു.
മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്ക്കാലം. മാര്ച്ച് പകുതിയോടെ ആരംഭിച്ച ബോക്സ് ഓഫീസ് വിജയഗാഥ ഏപ്രില്, മെയ് മാസങ്ങളിലും തുടര്ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്.
അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര് സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില് നിര്മിച്ച ഒരുപിടി ചിത്രങ്ങള് വമ്പന് വിജയം നേടിയത് മലയാളസിനിമയില് മാറ്റത്തിന്റെ പാതയിലാണെന്നതിന് വ്യക്തമായ സൂചനയാണ് നല്കുന്നത്.
പ്രമേയത്തില് അല്ലെങ്കില് അവതരണത്തില് പുതുമ സമ്മാനിച്ച സിനിമകളാണ് വേനലവധിക്കാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ചത്. ഓര്ഡിനറി, 22 ഫീമെയില് കോട്ടയം, മല്ലുസിങ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകള് അമ്പരിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ മായാമോഹിനി നേടിയ ബ്ലോക് ബസ്റ്റര് വിജയം മാത്രമാണ് ഈ ട്രെന്റിന് എതിരെന്ന് പറയാവുന്നത്. മലയാളത്തിലെ മുന്നിര താരങ്ങളെല്ലാം വീണപ്പോള് നേടിയ വിജയം ദിലീപിന് ഏറെ ആശ്വാസം പകരുമെന്ന കാര്യമുറപ്പാണ്.
മാര്ച്ച് 17ന് തിയറ്ററുകളിലെത്തിയ ഓര്ഡിനറിയാണ് സീസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്.
സുഗീതെന്ന നവാഗതന്റെ സംവിധാനത്തിലെത്തിയ ചിത്രം നേടിയ വിജയം കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും താരമൂല്യം കുത്തനെ ഉയര്ത്താന് സഹായകരമായി. 3 കോടി രൂപ ചെലവായ ചിത്രം 60 ദിവസം കൊണ്ടു വാരിയത് 14.4 കോടി രൂപയാണ്. ആരും പ്രതീക്ഷിയ്ക്കാത്ത എക്സ്ട്ര ഓര്ഡിനറി പ്രകടനം കാഴ്ചവച്ചതോടെ സമ്മര് സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്.
ഏപ്രില് ഏഴിന് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ സ്ത്രീവേഷം ഏറെ വിമര്ശനങ്ങളേറ്റുവാങ്ങിയെങ്കിലും ഈ വര്ഷത്തെ ബംപര് ഹിറ്റായി ചിത്രംമാറി. ജോസ് തോമാസ് സംവിധാനം ചെയ്ത സിനിമ 4.5 കോടി രൂപയിലാണ് ഫസ്റ്റ് പ്രിന്റായത്. എന്നാല് മെയ് ഏഴാവുമ്പോഴേക്കും 20 കോടി രൂപ നിര്മാതാവിന് നേടിക്കൊടുത്ത് മായാമോഹിനി ഈ വര്ഷത്തെ ഏറ്റവും
വലിയ ഹിറ്റായി മാറുകയായിരുന്നു.ആഷിക് അബു എന്ന സംവിധായകന്റെ ധീരമായ ചുവടുവയ്പ്പിന് അര്ഹിച്ച പ്രതിഫലമാണ് 22 ഫീമെയില് കോട്ടയം എന്ന ചെറിയ ചിത്രം നേടിയ വലിയ വിജയം. നിരൂപകര് ഒന്നടങ്കം പിന്തുണച്ച ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്ക്കിടയില് പോസറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങള് വന്നുവെങ്കിലും ബോക്സ് ഓഫീസില് സിനിമ വെന്നിക്കൊടി പാറിച്ചു.
സിനിമക്കെതിരെ വിമര്ശനങ്ങള് പോലും പരസ്യമാക്കി മാറ്റാനുള്ള അണിയറപ്രവര്ത്തകരുടെ മിടുക്കും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇമേജുകള് തകര്ത്തെറിഞ്ഞുള്ള ഫഹദ് ഫാസിലിന്റെയും റിമ കല്ലിങ്ങലിന്റെയും അഭിനയപാടവമാണ് സിനിമയ്ക്ക് മുതല്ക്കൂട്ടായത്. അടുത്തിടെ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ട മലയാള സിനിമയെന്ന ബഹുമതിയും 22 ഫീമെയില് കോട്ടയത്തിന് കൈവന്നു. 42 സെന്ററുകളില് നിന്നായി 22 ഫീമെയില് കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി ബോക്സ് ഓഫീസിലും 22 എഫ്കെ തിളങ്ങുകയായിരുന്നു.
ആദ്യചിത്രമായ പോക്കിരിരാജയും പിന്നീടുവന്ന സീനിയേഴ്സിന്റെയും വിജയം ആവര്ത്തിയ്ക്കുകയാണ് മല്ലുസിങിലൂടെ വൈശാഖ് ചെയ്തത്.
യുവതാരങ്ങളെ അണിനിരത്തി വൈശാശ് ഒരുക്കിയ മല്ലുസിംഗ് യുവസംവിധായകന് ഹാട്രിക് നേട്ടമായി മാറിക്കഴിഞ്ഞു. മോഹന്ലാല് ബി ഉണ്ണികൃഷ്ണന് ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടി മുന്നേറിയ മല്ലു സിങിന് ഏഴ് കോടിയോളം ഗ്രോസ് കളക്ഷന് നേടിയിരുന്നു.
ലാല്ജോസിന്റെ മുന്കാല ഹിറ്റുകളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഡയമണ്ട് നെക്ലേസ് ഹിറ്റ് പട്ടികയില് ഇടംനേടിക്കഴിഞ്ഞു. ദുബയ് നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലൂടെ ഈ സമ്മര് സീസണിലെ രണ്ടാമത്തെ ഹിറ്റാണ് ഫഹദ് ഫാസില് സ്വന്തമാക്കിയത്. തിയറ്ററുകളില് നിന്ന് തന്നെ ഡയമണ്ട് നെക്ലേസ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്.
മഞ്ഞില്* വിരിഞ്ഞ നായിക വീണ്ടും
വീണ്ടും മോഹന്*ലാല്* - ജോഷി ചിത്രം, മമ്മൂട്ടി വരില്ല.
രണ്ട് ടോയ്*ലറ്റുകള് -35 ലക്ഷം രൂപ!!
നടത്തിയ ചില വിദേശ പര്യടനങ്ങളും വിവാദമായിട്ടുണ്ട്. കഴിഞ്ഞവര്ഷം മെയിലും ഒക്ടോബറിലും അലുവാലിയ നടത്തിയ വിദേശയാത്രയ്ക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപ വീതം സര്ക്കാരിന് ചെലവുണ്ടെന്നും വിവരാവകാശ റിപ്പോര്ട്ടില് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യ യാത്രകളായിരുന്നു അവയെന്നാണ് ഇതിനോട് അലുവാലിയയുടെ മറുപടി.
Shafi plans ’101 Weddings’ with Kunchacko Boban and Biju Menon
Film director Shafi might not have hit the jackpot with his last Malayalam release ‘Venicile Vyaapaari’, but that hasn’t really stopped the director from moving on to film production! Along with his brother Rafi, the film maker has launched a production house the first film of which has been titled ’101 Weddings’.
Quite an interesting title, we do agree! The film will have Kunchacko Boban and Biju Menon playing the lead role. The last time the duo was seen together was for the super hit film ‘Ordinary’. News reports claim that Jayasurya might be seen in an interesting role in the film as well. ’101 Weddings’ would be scripted by Kalavoor Ravikumar who had scripted films like ‘Ishtam’, and who had recently directed ‘Father’s Day’.
Our readers might remember that Shafi has always delivered hits when he had directed comedies, and ’101 Weddings’ would be a humorous film as well. The rest of the cast and crew of the film is being finalized.
സര്ക്കാര് ഒാഫിസുകളില് മൊബൈല് ഫോണുകള്ക്ക് നിരോധനം
Shreya Ghoshal bowls us over with the ‘Nilaave Nilaave’ (Chattakkari) song!
Tuesday, 5 June 2012
വധുവിന് കറുപ്പ് നിറം; വരന് ജീവനൊടുക്കി
ശാന്തിമഠം ബില്ഡേഴ്സ് ചെയര്മാന് അറസ്റ്റ
'മോളി ആന്റി റോക്സ്
പെട്രോള് വില കണക്കുകള് ഞെട്ടിക്കുന്നത് !
ഷട്ടര്'ചിത്രീകരണം പൂര്ത്തിയായി
വീടിന്റെ നിഗൂഢതയാണ് പ്രശ്നം: മഹാശ്വേതദേവി
YOU ARE UNIQUE!
MM മണിയുടെ പ്രസംഗം -ചില യഥാര്ത്യങ്ങള്
കജോളും ഭര്ത്താവും ഉടക്കില്?
മോഹന്*ലാല്* പുതുവഴികള്* തേടുമ്പോള്
മമ്മൂട്ടിയും രഞ്ജിത്തും മലബാറിലേക്ക്
വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല് പിടിച്ചു
മോഹന്ലാലും രഞ്ജിത്തും ചേര്ന്ന് കേരളത്തില് സ്പരിറ്റ് ഒഴുക്കാനൊരുങ്ങുകയാണ്. ജൂണ് 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്ലാല് ആരാധകര് കാത്തിരിയ്ക്കുന്നത്. വിവാഹമോചനം നേടിയ എഴുത്തുകാരന്റെ വേഷത്തിലാണ് ലാല് ഈ ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. മുന് ഭാര്യയുമായി മാത്രമല്ല അവരുടെ ഭര്ത്താവുമായി അടുത്ത സൗഹൃദത്തിലാണ് ഇയാള്.
മദ്യവും സിഗരറ്റുമാണ് അയാളുടെ ഇപ്പോഴത്തെ മറ്റു രണ്ട് സുഹൃത്തുക്കള്. സിനിമയുടെ പോസ്റ്റര് തന്നെ ഇത് വെളിവാക്കുന്നു. എന്നാല് ചുണ്ടിലെരിയുന്ന സിഗരറ്റും മ്ദ്യക്കുപ്പികളുമായുള്ള പോസ്റ്റര് സ്പിരിറ്റിന് പാരയായി മാറിയിരിക്കുകയാണ്. പോസ്റ്ററിനെതിരെ ഔദ്യോഗികതലത്തില് തന്നെ എതിര്പ്പുയര്ന്നതിനെ തുടര്ന്ന് പോസ്റ്ററുകളെല്ലാം പിന്വലിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.
ഉറുമി ഫെയിം ശങ്കര് രാമകൃഷ്ണന് ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹയാണ് ചിത്രത്തിലെ നായിക. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിര്വഹിക്കുന്ന 'സ്പിരിറ്റില് മധു, തിലകന്, സുരാജ് വെഞ്ഞാറമൂട്, സിദ്ധാര്ഥ് ഭരതന്, ഗണേഷ് കുമാര്, ടിനി ടോം, ടി.പി. മാധവന്, പൂജപ്പുര രാധാകൃഷ്ണന്, ലെന, കല്പന, മാസ്റ്റര് പ്രജ്വല് എന്നിവരും വേഷമിടുന്നു. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഷഹബാസ് അമന് ഈണം പകരുന്നു. വേണു ഛായാഗ്രഹണം നിര്വഹിക്കുന്നു.
കോടിയേരിക്കെതിരെ വിജിലന്സ് അന്വേഷണം
പോലീസിനെ മുളകുവെള്ളം ഉപയോഗിച്ച് നേരിടാ0
സംവിധായകനൊപ്പം ചുറ്റിക്കറങ്ങിയ നായിക
ഇന്ത്യന് സിനിമയ്ക്ക് ശ്രീലങ്ക നല്കിയ ഒരു സമ്മാനമാണ് ജാക്വിലിന്. അംഗലാവണയത്തില് ധാരാളിത്തം. അഭിനയിക്കാനും മിടുക്കിയാണ്. പക്ഷേ, സമീപകാലമായി പുള്ളിക്കാരി ഭയങ്കരമായ ദേഷ്യത്തിലാണ്. ബോളിവുഡ്ഡിലെ നിര്മാതാവായ സജീദ് ഖാനാണ് കാരണമെന്ന് ബോംബെ സിനിമാവൃത്തങ്ങള് പറയുന്നു.
അടുത്തകാലത്തായി ജാക്വിലിന് സജീദുമായി പല സ്ഥലങ്ങളിലും വെളിപ്പെട്ടത് പരമസത്യമാണെങ്കിലും അതൊരു പ്രണയസല്ലാപമായിരുന്നില്ല എന്നും, ഒരു രസത്തിനു വേണ്ടി ചുറ്റിക്കറങ്ങിയതാണെന്നും മറ്റുമാണ് ജാക്വിലിന്റെ ഭാഷ്യം.
''ഞാനൊരാളിനെ പ്രണയിച്ചാല് അത് നിഷേധിക്കുന്ന സ്വഭാവം എനിക്കില്ല. പ്രണയം എന്നത് ഹൃദയഹാരിയായ ഒരു വികാരമാണ്. ഞാനങ്ങനെ ഏതെങ്കിലും പ്രണയത്തില് കുടുങ്ങിപ്പോയിട്ടുണ്ടെങ്കില് അക്കാര്യം തുറന്ന് പറയുന്നതില് എനിക്ക് യാതൊരുവിധ സങ്കോചവും ഇല്ല. പക്ഷേ, ഇതെക്കുറിച്ച് വിശദമായി പറയേണ്ടതായി വരുമ്പോഴാണ് എനിക്ക് ദേഷ്യം വരുന്നത്. ഇമ്മാതിരിയുള്ള വൃത്തികെട്ട സ്വകാര്യതയെക്കുറിച്ച് മുഖത്തുനോക്കി പച്ചയായി ചോദിക്കുമ്പോള്- അതും തികഞ്ഞ അപരിചിതരാണ് ഇത്തരം ചോദ്യങ്ങള് എന്റെ നേരില് ഉന്നയിക്കുന്നത്. എന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഉടനെ വിവാഹം നടക്കുമെന്നും ഒക്കെ പറഞ്ഞുപരത്തുന്നത് അടിസ്ഥാനരഹിതമാണ്്. അഥവാ അങ്ങനെയാണെങ്കില് ഞാന് എല്ലാ പേരെയും നേരില് കണ്ട് ക്ഷണിക്കുന്നതാണ്. സത്യം പറയാമല്ലോ. വിവാഹം ഇന്നെനിക്ക് ഒരു വിദൂരസങ്കല്പം മാത്രമാണ്.
''അങ്ങനെയാണെങ്കില് സജീദ് ഖാനുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം?''
ഞങ്ങളെപ്പോലുള്ള നടിമാര് ഒരു പുരുഷനോട് സംസാരിച്ചുപോയാല് അതൊരു പ്രണയമായി.... പിന്നെ അവിഹിത ബന്ധമായി ..... സത്യം പറയട്ടെ സജീദ് എന്റെ ഒരു ഉറ്റസുഹൃത്താണ്. ഞങ്ങള് പരസ്പരം മനസുതുറന്ന് സംസാരിക്കാറുണ്ട്. അത്രതന്നെ. എന്താ അങ്ങനെ സംസാരിച്ചുകൂടേ? ഞങ്ങള് ഇരുവരും മുതിര്ന്നവരല്ലേ?'' ജാക്വിലിന് ചോദിക്കുന്നു.
ജാക്വിലിന് അഭിനയിച്ച മര്ഡര്-2 എന്ന സിനിമയ്ക്കു ശേഷം കണ്ടമാനം ചാന്സുകള് ലഭിക്കുന്നുവെന്നാണ് ഇവര് പറയുന്നത്. ''ഗ്രൂപ്പ് ഡാന്സ് എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. ഇത്തരം ധാരാളം ചാന്സുകള് എന്നെത്തേടി വരാറുണ്ട്. പക്ഷേ ഈ ഡാന്സില് മാത്രം ഒതുങ്ങിക്കൂടാന് ഞാന് തയാറല്ല.''
ജാക്വിലിന്റെ ആദ്യത്തെ രണ്ടു സിനിമകള് വിജയം കണ്ടെത്താനായില്ല. ഇന്ന് കൈവശം ധാരാളം ചിത്രങ്ങളുണ്ടെന്നാണ് ഇവര് അവകാശപ്പെടുന്നത്. ബോളിവുഡ്ഡില് ഏറെക്കാലം പയറ്റാനായി ഹിന്ദി പഠിക്കുകയാണ്. ഇനി ഒരേ ഒരാഗ്രഹം മാത്രമാണുള്ളത്. വിദ്യാബാലനോടൊപ്പം ഒരു സിനിമയില് അഭിനയിക്കണം.
Husbands in Goa (2012) Malayalam Movie Official Trailer!
അമ്മയുടെ കാമുകന്റെ പീഡനം; ഒന്നരവയസ്സു
മന്ത്രിയുടെ വീട്ടുമുറ്റത്ത് ഉര് വശിയു
ഇനി ആഴ്ച്ചയില് ഒരു സിനിമ മാത്രം
Monday, 4 June 2012
വിവാഹം ഉടനെയുണ്ടാകും അനന്യ
വിവാഹം ഉറപ്പിച്ചതു മുതല് അനന്യ ഗോസിപ്പുകളിലാണ്. ആഞ്ജനേയന് എന്ന ബിസിനസ്സുകാരനെ വിവാഹം കഴിക്കാന് പോകുന്നു എന്ന വാര്ത്ത വന്നതു മുതലാണ് അനന്യയെ ഗോസിപ്പുകള് പിന്തുടരുന്നത്. ആഞ്ജനേയന്റെ പുനര് വിവാഹമാണെന്നും, അനന്യയേക്കാള് സൗന്ദര്യം കുറവാണെന്നും രീതിയിലുള്ള പ്രചരണങ്ങള് സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകളില് നിറഞ്ഞു നിന്നിരുന്നു. അനന്യയുടെ വിവാഹം നടക്കില്ലായെന്നും, ആഞ്ജനേയന്റെ വിവാഹം പുനര്വിവാഹമാണെന്ന് അറിഞ്ഞതോടു കൂടി അനന്യയുടെ വീട്ടുകാര്ക്ക് ഇതില് താല്പര്യം ഇല്ലയെന്നുമുള്ള വാര്ത്തകള് പുറത്ത് വന്നിരുന്നു. എന്നാല് ഇതെല്ലാം ശരിയല്ല എന്ന മറുപടിയാണ് അനന്യയില് നിന്നും അറിയാന് കഴിഞ്ഞത്.
വീട്ടുകാര് സമ്മതിക്കാത്തതിനാല് അനന്യ ആഞ്ജനേയന്റെ കൂടെയാണ് ഇപ്പോള് താമിക്കുന്നത് എന്ന വാര്ത്തയാണ് അടുത്ത് ഉണ്ടായത്. അതിന് മറുപടിയായി അനന്യ രംഗത്ത് വന്നു. താന് ആഞ്ജനേയനൊപ്പം അല്ല താമസിക്കുന്നതെന്നും, ഈ വിവാഹത്തിന് വീട്ടുകാര്ക്ക് യാതൊരു തരത്തിലുള്ള എതിര്പ്പും ഇല്ലെന്നും, കല്യാണം ഉടന് തന്നെ ഉണ്ടാകുമെന്നും അവര് പറഞ്ഞു. തന്റെ സ്വകാര്യജീവിതത്തില് അഭിപ്രായം പറയുന്ന രീതിയാണ് ഇപ്പോള് സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകള് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങള് ആഞ്ജനേയന് ഒരുപാട് ബുദ്ധിമുട്ടുകള് ഉണ്ടാക്കി. ഒരു സെലിബ്രിറ്റി അല്ലാതിരുന്നിട്ടും, ആഞ്ജനേയന് ഇത്തരം കാര്യങ്ങള് ഉണ്ടായത് വിഷമം ഉണ്ടാക്കുന്നത് തന്നെയാണെന്നും നടി പറഞ്ഞു.
മററുള്ളവരുടെ സ്വകാര്യജിവിതത്തില് ഇടപെടുന്നതല്ല സോഷ്യല്നെറ്റ് വര്ക്കിംഗ് സൈറ്റുകളുടെ ജോലി. ഇതല്ലാതെ വേറെ ഒരുപാട് നല്ല കാര്യങ്ങളാണ് സോഷ്യല്നെറ്റ് വര്ക്കിംഗ് സൈറ്റുകളിലൂടെ പുറത്ത് വരേണ്ടതെന്നും അനന്യ അഭിപ്രായപ്പെട്ടു.
ഗോസിപ്പുകള്ക്ക് യാതൊരു സ്ഥാനവും തന്റെ ജീവിതത്തില് ഉണ്ടായിരുന്നില്ല. എന്നാല് ഇപ്പോള് അങ്ങനെയല്ലെന്നും, പലതരത്തിലുള്ള ഗോസിപ്പുകള് കൊണ്ട് മാനസികമായി തകര്ന്ന അവസ്ഥയിലായിരുന്നു താന് എന്നും നടി പറഞ്ഞു. തനിക്ക് പ്രശ്നങ്ങള് ഉണ്ടായപ്പോള് സിനിമാരംഗത്ത് നിന്നും ആശ്വാസവാക്കുകളുമായി ഒരുപാട് പേര് എത്തിയിരുന്നെന്നും അവര്ക്കെല്ലാം നന്ദി പറയുകയും ചെയ്യാന് അനന്യ മറന്നില്ല. സിനിമയില് വന്നു എന്ന് കരുതി തന്റെ ജിവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായെന്നും, എന്നും താന് ഒരു സാധാരണക്കാരി തന്നെയാണെന്നും, അതിനാല് ഇത്തരം ഗോസിപ്പുകള് തനിക്ക് മാനസികമായ പ്രശ്നങ്ങള് ഉണ്ടക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവര് അറിയിച്ചു.
ബസില്‍ സുഖ പ്രസവം: കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചു
കോട്ടയം: കെ എസ് ആര്‍ ടി സി ബസില്‍ പ്രസവിച്ച യുവതി ചോരക്കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്നു രാവിലെ 7.45ന് കോട്ടയം ഡിപ്പോയിലെത്തിയ കോട്ടയം - കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ നിന്നുമാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ബസില്‍ രക്ത കറയും പൊക്കിള്‍ക്കുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് പ്രസവം നടന്നത് ബസില്‍ വച്ചു തന്നെയാണെന്ന നിഗമനത്തില്‍ എത്തിയത്.
കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കായുള്ള തെരച്ചില്‍ തുടരുന്നു. ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
ജയിലില് മോഹന്ലാലും മമ്മൂട്ടിയും താരം
പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്!!
തെന്നിന്ത്യയില് ഇംഗ്ലീഷ് സംസാരിയ്ക്കാന് അറിയുന്ന നടന് ആരാണെന്ന ചോദ്യത്തിന് പലതുണ്ടാവും ഉത്തരം.
എന്നാല് ഒരു കാര്യം സംശയമില്ലാതെ ഉറപ്പിയ്ക്കാം. യങ് സ്റ്റാര് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇംഗ്ലീഷില് കാര്യമായ വിവരമുണ്ടെന്ന്. ആംഗലേയ ഭാഷയിലുള്ള സുപ്രിയയുടെ മികവ് പൃഥ്വിരാജിന് വലിയ ഹെല്പ്പ് ആയിരിക്കുകയാണത്രേ.
ഒരു ഇംഗ്ലീഷ് ചാനലില് ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം ജോലിയില് നിന്നും വിട്ടുനില്ക്കുകയാണ്. മലയാളം അത്ര പിടുത്തമില്ലാത്തതിനാല് ഇവിടെ ജോലി ചെയ്യാനും താരഭാര്യയ്ക്ക് കഴിയുന്നില്ല.
എന്നാല് സുപ്രിയയുടെ ഇംഗ്ലീഷ് മികവ് ഒരുപൃഥ്വി ചിത്രത്തിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. പൃഥ്വിയെ നായകനാക്കി ഡോക്ടര് ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയുടെ ഇംഗ്ലീഷ് സബ് ടൈറ്റില് തയാറാക്കിയാണ് സുപ്രിയ തന്റെ കഴിവ് പുറത്തെടുത്തത്.
ഏറ്റവും നല്ല മലയാള ചിത്രമെന്ന ദേശീയപുരസ്ക്കാരം നേടിയ വീട്ടിലേക്കുള്ള വഴി പതിനഞ്ചോളം അന്താരാഷ്ട്ര വേദികളില് പ്രദര്ശിപ്പിച്ചിരുന്നു.
ലാല് തിരക്കഥയെഴുതുന്നു, മകനുവേണ്ടി!
കേരളം ആദ്യ ഡിജിറ്റല് സ്റ്റേറ്റ് ആകും: മുഖ്യമന്ത്രി
Subscribe to:
Comments (Atom)















